ആസ്ഥാന മന്ദിരത്തിനൊപ്പം നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള കിണറും ടാങ്കും; കോടിക്കലിലെ മുസ്ലിംലീഗ് ആസ്ഥാന മന്ദിരം നിര്‍മ്മാണത്തിന് വിപുലമായ ഒരുക്കങ്ങള്‍


നന്തിബസാര്‍: എം.ചേക്കുട്ടി ഹാജിയുടെ പേരില്‍ മുസ്ലിം ലീഗ് കോടിക്കല്‍ ശാഖ കമ്മിറ്റി നിര്‍മ്മിക്കുന്ന ‘എം ചേക്കുട്ടി ഹാജി സ്മാരക സൗധം’കോടിക്കല്‍ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിലും വിദേശത്തും വിപുലമായ ഒരുക്കങ്ങള്‍. മൂടാടി പഞ്ചായത്തിലെ മുസ്ലിംലീഗ് പാര്‍ട്ടിയുടെ കാരണവരും പാര്‍ട്ടിയുടെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും, ജില്ലാ, സംസ്ഥാന കൗണ്‍സിലറും ഗ്രാമപഞ്ചായത്ത് അംഗവും കോടിക്കലിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത രംഗങ്ങളില്‍ അഞ്ച് പതിറ്റാണ്ട് കാലത്തെ നിറസാന്നിധ്യവുമായിരുന്നു എം.ചേക്കുട്ടി ഹാജി.

അദ്ദേഹത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ പ്രഖ്യാപനം 2023 ഫെബ്രുവരി 7 ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയിരുന്നു. 2024 ഫെബ്രുവരി 20 ന് ജില്ലാ ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മായില്‍ സാഹിബ് തറക്കല്ലിടല്‍ നിര്‍വഹിക്കുകയും തുടര്‍ന്ന് പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.

നാല് സെന്റ് സ്ഥലത്താണ് രണ്ട് നിലകളിലായി പാര്‍ട്ടി ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. ഓഫീസിനൊപ്പം നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനായുള്ള കിണറും ടാങ്കും നിര്‍മ്മിക്കുന്നുണ്ട്. ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യവുമായി വാര്‍ഡ് മുസ്ലിംലീഗ് ജനറല്‍ സിക്രട്ടറി കെ.പി കരീമും കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും ചന്ദ്രിക കോഡിനേറ്ററുമായ പി.കെ മുഹമ്മദലിയും ജൂണ്‍ 8 മുതല്‍ ദുബൈ സന്ദര്‍ശനം ആരംഭിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബായില്‍ ചേര്‍ന്നയോഗം ജില്ലാ കെ.എം.സി.സി സെക്രട്ടറി വി.കെ.കെ.റിയാസ് ഉദ്ഘാടനം ചെയ്തു. ഫസല്‍ തങ്ങള്‍, നിസാര്‍ പി.വി., ജാഫര്‍ നിലയെടുത്ത്, മുഹമ്മദലി മലമ്മല്‍, സിറാജ് കോടിക്കല്‍, ഹാരിസ് ടി.കെ, നബീല്‍ നാരങ്ങോളി, ഷഹീര്‍ മൂടാടി, ബാസിത് ആര്‍.വി സംസാരിച്ചു.

റാഷിദ് വി.കെ.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷഫീഖ് സംസം സ്വാഗതവും യുനസ് വരിക്കോളി നന്ദിയും പറഞ്ഞു. നാട്ടില്‍ നിര്‍മ്മാണ കമ്മിറ്റി ചേര്‍ന്ന യോഗവും യാത്രയയപ്പ് സംഗമവും പി.കെ ഹുസൈന്‍ ഹാജിയുടെ അധ്യക്ഷതയില്‍ കെ.പി കരീം, പി.കെ മുഹമ്മദലി, എംവി റിയാസ്, പി.വി റിയാസ്, എം.വി.മന്‍സൂര്‍, കൊളരാട്ടില്‍ റഷീദ്, നൗഫല്‍ യൂവി, ടി.നൗഷാദ്, അഷ്‌റഫ് കണ്ടോത്ത് സംസാരിച്ചു. കെ.വി.ഹംസ സ്വാഗതവും യു.വി കാസിം നന്ദിയും പറഞ്ഞു.