മദ്യപിച്ച് ബസ് ഓടിച്ചു; കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ പയ്യോളിയില്‍ പിടിയില്‍


Advertisement

പയ്യോളി: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സാഗര ബസിന്റെ ഡ്രൈവറാണ് പിടിയിലായത്.

Advertisement

വടകര കടമേരി പടിഞ്ഞാറെ കണ്ടിയില്‍ എന്‍.രാജീവ് (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പയ്യോളി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ഡ്രൈവര്‍ക്കെതിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Advertisement

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ആല്‍ക്കോ സ്‌കാന്‍ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. അഞ്ച് മിനിറ്റിനുള്ളില്‍ ഫലം ലഭ്യമാകുകയും ചെയ്യും.

Advertisement

പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിന്റെ ട്രിപ്പ് അവസാനിപ്പിച്ച് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എല്‍ 13 എം.യു 8800 എന്ന നമ്പറിലുള്ള ബസാണ് കസ്റ്റഡിയിലെടുത്തത്.