നടനും നാടകപ്രവര്‍ത്തകനുമായ മൂടാടി എഴുത്ത് പള്ളിപ്പറമ്പ് ഇ.പി.ബാലന്‍ അന്തരിച്ചു


മൂടാടി: അഭിനയരംഗത്തും ബിസിനസ് രംഗത്തും തന്റെ പ്രഗാത്ഭ്യം തെളിയിച്ച മൂടാടിയുടെ സ്വന്തം ഹോമിയോ ഡോക്ടര്‍ എഴുത്ത് പള്ളിപ്പറമ്പ് ഇ.പി. ബാലന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. മൂടാടി കൈലാസ് സോ മില്ലിന്റെ ഉടമയാണ്.

മക്കള്‍: ബാബു, ഷെര്‍ലി, ഷീമ, മരുമക്കള്‍: മനോഹരന്‍ (റിട്ടയേഡ് പയോളി എസ്‌ഐ), ജയരാജന്‍ (കാക്കൂര്‍ എസ്‌ഐ), പ്ലഷി. സഹോദരങ്ങള്‍: ജാനകി, നാരായണി, കാര്‍ത്യായനി, സരസ, രാധ, മാലതി.