സാമൂതിരിയന്‍സും കടത്തനാടന്‍ ടീമും തമ്മില്‍ ഏറ്റുമുട്ടി; ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല കായിക മത്സരം കൊയിലാണ്ടിയില്‍


കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാതല കായിക മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ പതിനൊന്ന് ഏരിയകള്‍ രണ്ട് ടീമായി തിരിഞ്ഞാണ് മത്സരങ്ങള്‍ നടത്തിയത്.

കോഴിക്കോട് സിറ്റി സെന്റര്‍, സിറ്റി നോര്‍ത്ത്, സിറ്റി സൗത്ത്, കുന്നമംഗലം, മുക്കം, താമരശ്ശേരി എന്നിവര്‍ അടങ്ങിയ സാമൂരിയന്‍സ് ടീമും, വടകര, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി എന്നിവ ചേര്‍ന്ന കടത്തനാടന്‍ ടീമും തമ്മിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ സീഘടിപ്പിച്ചത്.

രാവിലെ നടന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ സെക്രട്ടറി ഡോ:റോഷ്‌ന സുരേഷ്, ജില്ലാ പ്രസിഡന്റ് ഡോ:സുഗേഷ് കുമാര്‍ ജി.എസ് എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളായ ഫുട്‌ബോളില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാമൂരിയന്‍സ് ജേതാക്കളായി. ഡോ.മുര്‍ഷിദിനെ മികച്ച കളിക്കാനായി തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കടത്തനാടിന് നിശ്ചിത എട്ട് ഓവറില്‍ 67 റണ്‍സ് നേടി. വിജയ ലക്ഷ്യം പിന്തുടര്‍ന്ന സാമോറിയന്‍സിന്റെ ഇന്നിംഗ്‌സ് 44 റണ്‍സിസ് അവസാനിച്ചു.

കടത്തനാടിന് 23 റണ്‍സിന്റെ വിജയം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡോ.അഖില്‍.എസ്.കുമാര്‍ (28റണ്‍സ്, ഒരു വിക്കറ്റ്), മാന്‍ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുത്തു. വനിതകളുടെ ഓട്ടമത്സരത്തില്‍ ഡോ.ശിവാന ദാസ്, ഡോ.ഗീതു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. നാല്‍പത്തഞ്ച് വയസിനു മുകളിലുള്ളവരുടെ നടത്ത മത്സരത്തില്‍ ഡോ.സുധീര്‍.എം, ഡോ.അബ്ദുള്‍ വാരിസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പുരുഷന്‍ മാരുടെ നൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ ഡോ.സച്ചിന്‍ സത്യനാഥ് ഒന്നും, ഡോ.രതീഷ് രണ്ടും സ്ഥാനങ്ങള്‍ നേടി. ആണ്‍, പെണ്‍ റിലേ, വടം വലി എന്നീ മത്സരങ്ങളില്‍ കടത്തനാട് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഋഷി ദാസ് (മുന്‍ മഹിരാഷ്ട്ര ടീം അംഗം), ആരിഫ്, വിനോദ്, പ്രജീഷ്, ശ്ര്യാം ഭരത് എന്നില്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു

ഉച്ചയ്ക്ക് ശേഷം നടന്ന ഇന്‍ഡോര്‍ ഗെയിംസില്‍ കാരംസ് വനിത വിഭാഗത്തില്‍ ഹെന്ന കുഞ്ഞബ്ദുളള, ഷീന എന്നിവരും പുരുഷ വിഭാഗത്തില്‍ ഹരികൃഷ്ണന്‍, വിനു കൃഷ്ണന്‍ എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാരംസ് ഡബിള്‍സില്‍ പുരുഷവിഭാഗത്തില്‍ ഹരികൃഷ്ണന്‍, കിഷോര്‍ ലാല്‍ സഖ്യം ഒന്നാം സ്ഥാനവും ബിനു പി.കെ, സജിത്ത് സഖ്യം രണ്ടാം സ്ഥാനവും നേടി.

സച്ചിന്‍, സുഹാസ് എന്നിവര്‍ പുരുഷ വിഭാഗം ചെസ്സിലും, ഷിവാന നിമ്യ എന്നിവര്‍ വനിത വിഭാഗം ചെസ്സിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവസാനമായി നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ സുഹാസ്, റനീഷ് നമ്പി എന്നിവരും വനിത വിഭാഗത്തില്‍ റുക്‌സാന, മേനക എന്നിവരും ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.