സി.പി.എം വീമംഗലം ബ്രാഞ്ച് അംഗം പട്ടേരി താഴെ കുനി ശിവാനന്ദൻ സാരംഗി അന്തരിച്ചു


നന്തി ബസാർ: പട്ടേരി താഴെ കുനി ശിവാനന്ദൻ സാരംഗി അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. സി.പി.എം വീമംഗലം ബ്രാഞ്ച് അംഗവും പുറക്കൽ ന്യൂസ്റ്റാർ കലാവേദിയുടെ പ്രസിഡന്റുമാണ്. നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നന്തി മുൻ സെക്രട്ടറിയായിരുന്നു.

ഭാര്യ: ഷീബ.

മക്കൾ: സായൂജ് ആനന്ദ് (അക്കൗണ്ടന്റ്, ചെമ്മണ്ണൂർ റീജ്യണൽ ഓഫീസ്), അതുല്യ ആനന്ദ് (ഫുച്ചറിങ് ലേണിംഗ് ആപ്പ്).

മരുമകൾ: സ്നേഹ (കേരള പൊലീസ്).

സഹോദരങ്ങൾ: ബാലകൃഷ്ണൻ, വസന്ത.

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടു വളപ്പിൽ നടക്കും.