കൊയിലാണ്ടി എളാട്ടേരിയിൽ നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: ഉള്ളിയേരി സ്വദേശിനിയായ യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്.

Advertisement

ഇന്നലെ രാവിലെ മുതൽ എളാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരയും കാണാതായാത്. വീട്ടിലുള്ളവർ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ വിനിഷയും മകളും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 8590847855 എന്ന നമ്പറിലോ ബന്ധപ്പെടുക.

Advertisement
Advertisement

Summary: Complaint that the woman and her three-year-old child are missing