കോളജില്‍ കണ്ണടവെച്ചെത്തി; ചാത്തമംഗലത്ത് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി


ചാത്തമംഗലം: കോളജില്‍ കണ്ണട വെച്ചെത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. കെ.എം.സി.ടി പോളിടെക്നിക് കോളജിലെ ബയോ മെഡിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ജാബിറിനാണ് പരാതിയുമായി എത്തിയത്.

തിങ്കളാഴ്ചയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ജാബിര്‍ പറയുന്നു. ജൂനിയര്‍ വിദ്യാര്‍ഥിക്ക് കണ്ണട വെക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

ജാബിറിന്റെ കഴുത്തിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പൊലീസിലും ആന്റി റാഗിങ് സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.