തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം; നാല് ബോഗികള്‍ പൂര്‍ണമായി കത്തി- വീഡിയോ


ഹൈദരാബാദ്: തെലങ്കാനയില്‍ ഓടിെക്കാണ്ടിരിക്കുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം. ഹൗറ-സെക്കന്ദരാബാദ് ഫലക്നുമ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. നാല് ബോഗികള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു.

തീപിടിത്തമുണ്ടായ ഉടന്‍ തന്നെ സമീപത്തുള്ള ബൊമ്മെയള്ളി ഗ്രാമത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ ബോഗിയില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രെയിനിന്റെ എസ് 3, എസ് 4, എസ് 5 കോച്ചുകളിലാണ് തീപടര്‍ന്നത്.

ഹൈദരാബാദില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപള്ളി, ബൊമ്മൈപള്ളി എന്നീ ഗ്രാമങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു തീപിടിത്തം ശ്രദ്ധയിപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കണ്ടെത്തല്‍. റെയില്‍വേ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് ആളപായം ഒഴിവാക്കിയത്. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
വീഡിയോ