ലഹരിക്കെതിരെ പൊരുതാനൊരുങ്ങി ചേമഞ്ചേരി ഗ്രാമപഞ്ചയത്ത്; ലഹരി വിരുദ്ധ ജാഗ്രത സമിതിയൊരുങ്ങി



കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചയത്തില്‍ ലഹരി വിരുദ്ധ ജാഗ്രത സമിതിയായി. ലഹരിയുടെ ഉപയോഗം വര്‍ധിച്ച് വരുന്ന ഈ കാലത്ത് ലഹരിക്കെതിരെ അണിചേര്‍ന്നേ മതിയാകൂ. 75 അംഗങ്ങളുള്ള സമിതിക്കാണ് രൂപം നല്‍കിയത്.

ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ വച്ചു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ കര്‍മപരിപാടി അവതരിപ്പിച്ചു. എക്സൈസ് ഓഫീസര്‍ സോനേഷ് യോഗത്തില്‍ സംസാരിച്ചു.

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി റഫീഖ്.സി.കെ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹാരിസ് നന്ദിയും പറഞ്ഞു. ജാഗ്രത സമിതി ചെയര്‍പേഴ്‌സണായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലും കണ്‍വീനറായി എക്സൈസ് ഓഫീസര്‍ സോനേഷിനെയും തെരഞ്ഞെടുത്തു

summary: Chemanchery Gram Panchayat ready to fight against drug addiction