ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്, ഭൂരിപക്ഷം ഉയര്‍ത്തി


കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്. 576 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചത്.

രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മലാണ്. 464 വോട്ടുകളാണ് പ്രിയ നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രശാന്ത് 365 വോട്ടുകള്‍ നേടി. 1405 വോട്ടുകളാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്.

ഇത്തവണ ഭൂരിപക്ഷം 112 ആയി ഉയര്‍ത്തിയാണ് യു.ഡി.എഫ് വിജയം. കഴിഞ്ഞ തവണ ബി.ജി.പിയെ 72 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിന് 570 വോട്ടും ബി.ജെ.പിക്ക് 498 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടുകളാണ് ലഭിച്ചത്.