‘നല്ല പെടയ്ക്കണ മത്തി, ആര്ക്ക് വേണേല്‍ വന്ന് പെറുക്കിയെടുക്കാം, ചാക്ക് കണക്കിനാ ഓരോരുത്തരും വാരിക്കൊണ്ടോവുന്നെ…’; പയ്യോളി കടപ്പുറത്തെ മത്തി ചാകരയുടെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


പയ്യോളി: കടപ്പുറത്ത് ചാകര എത്തിയെന്ന് അറിഞ്ഞതോടെ ഈ വിവരം സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയുമായി ജനങ്ങളിലേക്ക് പ്രചരിച്ചു. ഇതോടെ നിരവധി പേരാണ് മത്തി പെറുക്കിയെടുക്കാനായി കടപ്പുറത്തേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോം വായനക്കാരിലേക്ക് എത്തിക്കുകയാണ്. വീഡിയോ താഴെ കാണാം.

പയ്യോളി കടപ്പുറത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍ കൂട്ടത്തോടെ തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് എത്തുകയായിരുന്നു. ചാക്കുകണക്കിന് മത്തിയാണ് ഓരോരുത്തരും വാരിക്കൂട്ടിയത്.


Also Read: ‘മാര്‍ച്ച് നടത്തിയ റോഡ് ആദ്യം ശരിയാക്കട്ടെ, റെയില്‍വേ സ്‌റ്റേഷന്റെ കാര്യം എം.പി നോക്കുന്നുണ്ട്’; തനിക്കെതിരായ സി.പി.എം ആരോപണത്തിന് മറുപടിയുമായി കെ.മുരളീധരന്‍ എം.പി: Exclusive News വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


പയ്യോളി കടപ്പുറം മുതല്‍ ആവിക്കല്‍ വരെയുള്ള ഭാഗത്തെ കടലിലാണ് മത്തിച്ചാകര ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട മത്തിച്ചാകര കാണാനും മത്തി വാരിക്കൂട്ടാനുമായി നൂറുകണക്കിന് ആളുകളാണ് കടപ്പുറത്ത് എത്തിയത്.

പയ്യോളിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും മത്തി ശേഖരിക്കാനായി ആളുകള്‍ കടപ്പുറത്ത് എത്തിയിരുന്നു. ഇനി കുറച്ച് ദിവസത്തേക്ക് ഇവിടത്തെ വീടുകളിൽ മത്തികൊണ്ടുള്ള വിഭവങ്ങളായിരിക്കും എന്ന് ഒരു പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഏതായാലും ചാകരയുടെ വരവറിഞ്ഞ് കടപ്പുറത്തെത്തി മത്തി ശേഖരിച്ചവർക്ക് ഇനി കുറച്ചു ദിവസത്തേക്ക് കുശാലാണ്.

വീഡിയോ കാണാം: