കൂത്താളിയില്‍ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്


പേരാമ്പ്ര: കൂത്താളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കൂത്താളി 2/6നടുത്ത് ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ കാര്‍ യാത്രികര്‍ നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്ന നിലയിലാണ്. കെ.എല്‍ 11 എപി 5932 എന്ന ടാക്സി കാറാണ് അപകടത്തില്‍പെട്ടത്.

summary: an accident involving a car and a lorry in perambra koothali