ആളെ തിരിച്ചറിയാതിരിക്കാൻ ഹെൽമെറ്റിനൊപ്പം മാസ്കും, കമ്പിപ്പാരകൊണ്ട് പൂട്ട് തകർത്ത് അകത്തുകയറി; ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ മോഷണത്തിന്റെ ദൃശ്യം കാണാം


Advertisement

ഉള്ളിയേരി: ആനവാതിലിൽ വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത് രണ്ടം​ഗ സംഘം. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ മോഷ്ടാക്കൾ ക്ലിനിക്കിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. ക്ലിനിക്കിലെ മേശവലിപ്പിൽ സൂക്ഷിച്ച 25000 ഓളം രൂപ മോഷ്ടാക്കൾ കവർന്നു.

Advertisement

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. മുഖം വ്യക്തമാകാതിരിക്കാൻ ഹെൽമെറ്റിനൊപ്പം മാസ്കും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement

 

ALSO READ- മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തി പൂട്ട് കുത്തിത്തുറന്നു; ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ മോഷണം

സിസിടിവി ദൃശ്യങ്ങൾ കാണാം

 

 

Advertisement