ബാലുശ്ശേരി കരുമലയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ച് ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റ സംഭവം; അപകടത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


Advertisement

ബാലുശ്ശേരി: കരുമലയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റിരുന്നു.

Advertisement

ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Advertisement

അപകടത്തില്‍ എസ്റ്റേറ്റ്മുക്ക് നായാട്ടുകുന്നുമ്മല്‍ സുജിത്തിന്റെ മകള്‍ ശിവാഞ്ജലിക്കാണ് പരിക്കേറ്റത്. കുട്ടിയെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കരുമല ഇന്‍ഡസ് ഇംഗ്ലീസ് സ്‌കൂളില്‍ നാലാം തരം വിദ്യാര്‍ഥിയാണ് ശിവാഞ്ജലി.

Advertisement

ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് അപകടങ്ങളാണുണ്ടായത്.

https://fb.watch/jSpbjUj3I5/?mibextid=Nif5oz