പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


പയ്യോളി: പയ്യോളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.