മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


മേപ്പയ്യൂര്‍: കൂനംവള്ളിക്കാവിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേപ്പയ്യൂര്‍-പേരാമ്പ്ര റോഡില്‍ കൂനംവള്ളിക്കാവ് ട്രാന്‍സ്‌ഫോര്‍മറിന് സമീപം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികനാണ് അപകടത്തില്‍ പരിക്കേറ്റത്. മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നടുവണ്ണൂര്‍ സ്വദേശിയുടെതാണ് കാര്‍ എന്നാണ് വിവരം.