ഉള്ളിയേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു; ഒരാളുടെ നില ഗുരുതരം


Advertisement

ഉള്ളിയേരി: ഉള്ളിയേരി ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളുടെ നില ഗുരുതരമാണെന്ന് അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഗുരുതര പരിക്കുകളുമായി ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനെ എം.എം.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

അത്തോളി പോലീസ് സംഭവ സ്ഥലത്തെത്തി. അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായും തകർന്ന നിലയിലാണ്.

Advertisement