ഡ്രെെവർ ഉറങ്ങിപ്പോയി, താമരശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ


Advertisement

താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Advertisement

ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Advertisement
Advertisement

Summary:car accident in thamarasseri