കാറുകൾ തമ്മിൽ കൂട്ടിമുട്ടി, നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു; തിക്കോടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്


Advertisement

തിക്കോടി: തിക്കോടി ദേശീയപാതയിൽ കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു കാറുകൾ തമ്മിൽ കൂട്ടിമുട്ടിയ ശേഷം നിയന്ത്രണം വിട്ട കാറുകളിലൊന്ന് മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ ഇന്ന് വൈകീട്ട് 3.30 യോടെയായിരുന്നു അപകടം നടന്നത്.

Advertisement

എതിർ ദിശകളിൽ നിന്ന് വരുകയായിരുന്ന കാറുകൾ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപത്തെത്തിയപ്പോൾ കൂട്ടിമുട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Advertisement

അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവർ കമ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി.

Advertisement

Summary: car accident at thikodi two people injured