കീഴരിയൂരില്‍ ഒഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി; പേരാമ്പ്ര എക്‌സൈസിനെ വിവരമറിയിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍


Advertisement

കീഴരിയൂര്‍: കോരപ്ര- അണ്ടിച്ചേരി താഴെ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ഇവിടെ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കഞ്ചാവ് ചെടി കണ്ടത്. തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

Advertisement

തൊഴിലുറപ്പ് തൊഴിലാളികള്‍ ലഹരി വിരുദ്ധ ക്ലാസില്‍ പങ്കെടുത്തിരുന്നു. അന്ന് അധികൃതര്‍ പറഞ്ഞ അടയാളങ്ങളാണ് ചെടി തിരിച്ചറിയാന്‍ സഹായകരമായത്.

Advertisement

ഈ പറമ്പിന് തൊട്ടടുത്തൊന്നും വീടുകളില്ല. അല്‍പം അകലെയായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.

Advertisement

പേരാമ്പ്ര എക്‌സൈസ് സംഘം സ്ഥലം സന്ദര്‍ശിച്ച് ചെടികള്‍ കസ്റ്റഡിയിലെടുത്തു. ഇത് പരിശോധനയ്ക്കായി അയക്കും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍കുമാറിന്റെ നേതൃത്വത്തില്‍ ചന്ദ്രന്‍ കുഴിച്ചാല്‍, ബാബു.പി, പ്രകാശന്‍ തുടങ്ങിയവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Summary: Cannabis plant found in vacant field in Keezhariyur