ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി സ്വകാര്യ ബസിന്റെ കുതിപ്പ്; നടുവണ്ണൂരില്‍ ബസിന്റെ മത്സരയോട്ടമുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്


നടുവണ്ണൂര്‍: കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സരയോട്ടം കരുവണ്ണൂര്‍ ടൗണിലുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ റൂട്ടിലോടുന്ന അജ്വ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്നലെ രാവിലെ കരുവണ്ണൂര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ ഓടുന്ന മസാഫി ബസും അജ്‌വ ബസും ഒരേ ദിശയില്‍ വന്ന് സാമന്തരമായി റോഡില്‍ നിര്‍ത്തി ബ്ലോക്ക് സൃഷ്ടിച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.