കോഴിക്കോട് ബീച്ചില്‍ നീലതിമിംഗലം കരയ്ക്കടിഞ്ഞു; ജഡം അഴുകിയ നിലയില്‍


Advertisement

കൊയിലാണ്ടി: കോഴിക്കോട് ബീച്ചില്‍ നീലതിമിംഗലം കരയ്ക്കടിഞ്ഞു. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. പിന്നീട് ശക്തമായ തിരയില്‍ കരയ്ക്കടിയുകയായിരുന്നു.

Advertisement

ഏകദേശം പതിനഞ്ച് അടിയിലേറെ നീളമുണ്ട്. കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി ജഡം മാറ്റാനുളള നടപടികള്‍ ആരംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ജഡം മറവ് ചെയ്യും.

Advertisement
Advertisement