മുചുകുന്ന് നടന്ന എൻ5 കപ്പ് ക്രിക്കറ്റ്‌ ടൂർണമെന്റ് ഫെെനലിൽ ജേതാക്കളായി ബ്ലൂ ജെ സെഡ് സിസി കോഴിക്കോട്; വിജയം നാല് വിക്കറ്റിന്


Advertisement

കൊയിലാണ്ടി: എൻ5 കപ്പ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ ബ്ലൂ ജെ സെഡ് സിസി കോഴിക്കോടിന് കിരീടം. മാഹി ഫൈറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്‌ പോണ്ടിച്ചേരിയെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലൂ ജെസെന്റ് കിരീടത്തിൽ മുത്തമിട്ടത്. രോഹൻ എസ് ക്രിക്കറ്റ് ക്ലബ്‌ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മുചുകുന്ന് ഗവ. കോളേജ് ഗ്രൗണ്ടിലായിരുന്നു ഫെെനൽ മത്സരം നടന്നത്.

Advertisement

ഫൈനലിലെ മികച്ച കളിക്കാരനായി ബ്ലൂ ജെസെന്റിലെ റിസ്‌വാനും, ടൂർണ്ണമെറ്റിലെ താരമായി നിയാസ് എഫ് ഒ പിയും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് എൻ5 സ്പോൺസർ സജുസ് എസ് കൊല്ലംതൊടി ട്രോഫികൾ വിതരണം ചെയ്തു.

Advertisement

ഡിസംബർ 21 – ന് ആയിരുന്നു ഓൾ കേരള തലത്തിൽ മത്സരം ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടു നിന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുത്തത്.

Advertisement

Summary: Blue J Z CC Kozhikode won the N5 Cup Cricket Tournament Final