മുചുകുന്ന് കൊയിലോത്തുംപടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്


മുചുകുന്ന്: കൊയിലോത്തുംപടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

കൊയിലോത്തുംപടി എലഞ്ഞിത്തറയില്‍ ഇന്ന് രാത്രിയാണ് സംഭവം. ആനക്കുളത്തുനിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ബൈക്കും മുചുകുന്ന് ഭാഗത്ത് നിന്ന് ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്.

ബൈക്കില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടശേഷം നിര്‍ത്താതെ പോയ ഓട്ടോയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരിക്കേറ്റയാളെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.