അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി


Advertisement

കൊയിലാണ്ടി: ഇനിയുള്ള മൂന്നു ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും. അടിയന്തരമായ ഇടപാടുകൾ ഇന്ന് തന്നെ നടത്തുക. നാലാം ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ശേഷം തിങ്കളാഴ്ച ദീപാവലി അവധിയായതിനാലാണ് മൂന്നു ദിവസം തുടർച്ചയായി ബാങ്കിന് അവധി.

Advertisement

എന്നാൽ ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുഖാന്തിരം പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയില്ലെങ്കിലും മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

Advertisement

ഈ ദിവസങ്ങളില്‍ ബാങ്കില്‍നിന്നും നേരിട്ട് സേവനങ്ങള്‍ ലഭ്യമല്ല എന്ന് മാത്രം. അതായത് ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയില്ല.

Advertisement