ദേശീയപാതയില്‍ അയനിക്കാട് കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം; ഒരു സ്ത്രീയ്ക്ക് പരിക്ക്


പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാര്‍ മറിഞ്ഞ് അപകടം. 24ാം മൈലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.

വയനാട് സ്വദേശി രാജീവും ഭാര്യയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ രാജീവിന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്.

തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ദീര്‍ഘദൂര ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിടുകയും സൈഡിലെ ഡിവൈഡറിലിടിച്ച് മലക്കം മറിയുകയുമായിരുന്നു. യാത്രികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ടയര്‍ ഊരിത്തെറിച്ച നിലയിലായിരുന്നു.