അയനിക്കാട് വീണ്ടും തെരുവുനായ ഭീതിയില്‍; യുവാവിന് കടിയേറ്റു, പേപ്പട്ടിയെന്ന് സംശയം


പയ്യോളി: അയനിക്കാട് യുവാവിന് തെരുവുനായയുടെ കടിയേറ്റു. എരഞ്ഞി വളപ്പില്‍ സനൂജി (34) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

രാവിലെ കടല്‍ തീരത്ത് നില്‍ക്കുമ്പോഴാണ് യുവാവിന് കടിയേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയമുണ്ട്. യുവാവിനെ പെരുമാള്‍പുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആഴ്ചകള്‍ക്ക് മുമ്പും അയനിക്കാട് തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. അന്ന്, പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ക്കാണ് കടിയേറ്റത്. തുടര്‍ന്ന്, നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പത്തോളം നായകകള്‍ക്ക് വാക്‌സിനും നല്‍കിയിരുന്നു.