Tag: stray dog
വന്ധ്യംകരിക്കാനായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ കോട്ടക്കലില്‍ ഇറക്കിവിട്ടു; പ്രതിഷേധവുമായി പ്രദേശവാസികള്‍
പയ്യോളി: നഗരസഭ വന്ധ്യംകരണത്തിനായി വിവിധ ഡിവിഷനുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ തെരുവ് നായകളെ കൂട്ടത്തോടെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഇറക്കി വിട്ടതിനെതിരെ പ്രതിഷേധം. മറ്റുപല ഇടങ്ങളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ ഇവിടെ ഉപേക്ഷിച്ചതാണ് നാട്ടുകാരില്‍ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയത്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും മൂന്നോ നാലോ
വടകരയില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്
വടകര: നാദാപുരം കല്ലാച്ചില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരന്റെ മുഖത്താണ് തെരുവുനായ കടിച്ചത്. ക്വാട്ടേഴ്‌സിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. അപ്രതീക്ഷിതമായ തെരുവുനായയുടെ ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മുഖത്തും കൈക്കുമാണ് കടിയേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരിക്കേറ്റു. വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കുഞ്ഞിനെ
എളാട്ടേരിയിൽ പേയിളകിയ നായയെ നാട്ടുകാർ അടിച്ചുകൊന്നു; കൊന്നത് മനുഷ്യരെയും മൃഗങ്ങളെയും ഉൾപ്പെടെ നിരവധി പേരെ കടിച്ച നായയെ
കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ അടിച്ചു കൊന്നു. എളാട്ടേരി നടയ്ക്കൽ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായയെയാണ് നാട്ടുകാർ അടിച്ചു കൊന്നത്. മനുഷ്യർക്ക് പുറമെ പശുവിനെയും തെരുവുപട്ടികളെയും ഈ ഭ്രാന്തൻ നായ കടിച്ചതായാണ് വിവരം. ഇത് കാരണം വിദ്യാർത്ഥികളും നാട്ടുകാരുമെല്ലാം ഭീതിയിലാണ്. വിഷയത്തിൽ പഞ്ചായത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയും നാട്ടുകാർ
പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പൊലീസുകാരനെ തെരുവുനായ കടിച്ചു
പേരാമ്പ്ര: പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസുകാരനെ തെരുവുനായ കടിച്ചു. വടകര സ്വദേശി വിജേഷിനാണ് കടിയേറ്റത്. ഉടനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പോലീസ് സ്റ്റേഷനുമുന്നിലും പരിസരത്തും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. സ്റ്റേഷനിലെത്തുന്നവര്‍ നായകള്‍ക്കിടയിലൂടെ ഭയത്തോടെ സ്‌റ്റേഷനകത്തേക്ക് വരുന്നത്. ഇതിനിടയിലാണ് പൊലീസുകാരനെ തന്നെ നായ ആക്രമിച്ചിരിക്കുന്നത്.
തെരുവുനായകള്‍ കുറുകെ ചാടി അപകടം: ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
വടകര: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയ്ക്ക് ദാരുണാന്ത്യം. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന്
ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.
കൊയിലാണ്ടിയില്‍ നായ വാഹനത്തിന് കുറുകെ ചാടി യുവാവ് മരിച്ച സംഭവം; അപകടം സംഭവിച്ചത് സുഹൃത്തിനെ വീട്ടില്‍ ഇറക്കി മടങ്ങവെ, പ്രദേശത്ത് തെരുവനായകള്‍ വാഹനങ്ങള്‍ക്ക് പിറകേയോടുന്നതും കടിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍
കൊയിലാണ്ടി: തെരുവുനായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കോമത്തുകര കളത്തില്‍ താഴെ വൈശാഖ് അപകടത്തില്‍പ്പെട്ടത് സുഹൃത്തിനെ വീട്ടില്‍ ഇറക്കി മടങ്ങുന്നതിനിടെ. ലൈറ്റ് ആന്റ് സൗണ്ട്‌സ് ജീവനക്കാരനായിരുന്ന വൈശാഖ് ജോലി കഴിഞ്ഞ് മടങ്ങവെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അയാളുടെ വീട്ടില്‍ ഇറക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന വൈശാഖിന്റെ സുഹൃത്തുക്കളാണ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ
തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കോമത്തുകര സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു
കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ
അരിക്കുളത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി; തെരുവുനായ ആക്രമണത്തിനെതിരെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക്‌ല പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് കുത്തിവയ്പ്പ് നല്‍കിയത്. നായയുടെ കടിയേറ്റ പശുക്കുട്ടിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. വെറ്ററിനറി ഡോക്ടര്‍ വീട്ടിലെത്തിയാണ് പശുക്കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയത്. അതേസമയം പ്രദേശത്തെ ജനങ്ങള്‍ക്ക് തെരുവുനായ ആക്രമണത്തിനെതിരെ അധികൃതർ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമിച്ച
വീണ്ടും തെരുവ് നായയുടെ ആക്രമണം; തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്
തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു(44), മകള്‍ ശ്രീക്കുട്ടി(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വച്ചാണ് സംഭവം. കടയിലേക്ക് നടന്നു പോവുകയായിരുന്ന ബിന്ദുവിനെ തെരുവ് നായ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് മകള്‍ ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്