വടകരയില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്


വടകര: നാദാപുരം കല്ലാച്ചില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരന്റെ മുഖത്താണ് തെരുവുനായ കടിച്ചത്.

ക്വാട്ടേഴ്‌സിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. അപ്രതീക്ഷിതമായ തെരുവുനായയുടെ ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മുഖത്തും കൈക്കുമാണ് കടിയേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരിക്കേറ്റു.

വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാനായിട്ടില്ല. നാട്ടുകാര്‍ ഭീതിയിലാണ്.