ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് തൊണ്ടയാട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം


Advertisement

കോഴിക്കോട്: തെരുവ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Advertisement

ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisement

സമാനമായ രീതിയിൽ അപകടത്തിൽപെട്ട് മണിയൂർ സ്വദേശിയായ പത്തൊമ്പതുകാരനും മരിച്ചിരുന്നു. മണിയ്യൂര്‍ എലിപ്പറമ്പത്ത് മുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം ശ്രീകലയുടെ മകന്‍ ശ്രീരാഗ് ആണ് അപകടത്തില്‍ മരിച്ചത്. ആ​ഗസ്റ്റ് 23-നാണ് അപകടം നടന്നത്.

അട്ടക്കുണ്ട് പാലത്തുനിന്നും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് നായ റോഡിന് കുറുകെ ചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ബെെക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ​അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ശ്രീരാഗിനെ ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു.

Advertisement

Summary: auto driver in kozhikode died after vehicle overturned when stray dog jumped across