യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടിക്കാര്‍ ഏറെ ആശ്രയിക്കുന്ന ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധന ട്രെയിനുകളുടെ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം, വിശദമായറിയാം
കൊയിലാണ്ടി; സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുന്നു. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ സമയമാണ് മാറ്റം വരുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
കൊയിലാണ്ടിക്കാര്‍ ഏറെ ആശ്രയിക്കുന്ന ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു വൈകിട്ട് 5.00നാണ് പുറപ്പെടുക. ട്രെയിന്‍ എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി രാത്രി 12.50നാണ് ഇനി എത്തിച്ചേരുക. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും. മംഗലൂരു -കോഴിക്കോട് എക്‌സ്പ്രസ് രാവിലെ 10.25നും പൂണൈ- കന്യാകുമാരി എക്‌സ്പ്രസ് 11.50നും മംഗളൂരു- കൊച്ചുവേളി എക്‌സ്പ്രസ് 9.55നും എത്തിച്ചേരും.
മറ്റ് ട്രെയിനുകളുടെ സമയക്രമം
1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂര്‍ ട്രെയിന്‍ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് 10.25ന് പുറപ്പെടും
5.ഷൊര്‍ണൂര്‍- എറണാകുളം മെമു പുലര്‍ച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.
ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തില്‍ മാറ്റം വരുത്തിയ ട്രെയിനുകള്‍
1. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
2. ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിന്‍ 11.15ന് എത്തിച്ചേരും
3. മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 04.45ന് എത്തിച്ചേരും
4. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി 09.45ന് എത്തിച്ചേരും.