കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡോളറും സൗദി റിയാലും വിദേശത്തേക്ക് കടത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ പിടിയില്‍


Advertisement

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. 18 ലക്ഷം രൂപയുടെ ഡോളറും സൗദി റിയാലുമാണ് പിടികൂടിയത്.

Advertisement

ദുബായിലേക്ക് പോകാനെത്തിയ റനീസില്‍ നിന്ന് 1226250 രൂപ മൂല്യമുള്ള 15000 യുഎസ് ഡോളറും റസനാസില്‍ നിന്ന് 640500 രൂപ മൂല്യമുള്ള സൗദി റിയാലുമാണ് പിടികൂടിയത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്.

Advertisement

കസ്റ്റംസ് അസിസ്റ്റ് കമ്മീഷണര്‍ ശിവരാമന്‍, സൂപ്രണ്ടുമാരായ അസീബ്, കെ. ജിനേഷ്, വില്യംസ്, ശ്രീവിദ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement