പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം; കസേരയും ടി.വിയും മറ്റും നശിപ്പിച്ച നിലയില്‍


കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസ് ഇന്നലെ രാത്രി അജ്ഞാതര്‍ അടിച്ചുതകര്‍ത്ത നിലയില്‍. ഓഫീസിലെ ടി.വി, കസേരകള്‍, കാരംസ് ബോര്‍ഡ് ബോര്‍ഡ് എന്നിവ അടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍, എസ്.ഐമാരായ എം.എന്‍.അനൂപ്, അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. സമീപത്തെയടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.