”ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ വേണം വലിയ ജാഗ്രത” ആരോഗ്യ ബോധവത്കരണ ക്യാമ്പുമായി പന്തലായനിയിലെ ആശ്രയ റസിഡന്റ്‌സ് അസോസിയേഷന്‍


Advertisement

കൊയിലാണ്ടി: ആശ്രയ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2024 ഒക്ടോബര്‍ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്തലായനി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് നടന്നു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് നാം വളരെ മുന്നിലാണെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ നമ്മെ വല്ലാതെ വേട്ടയാടുന്നുണ്ടെന്നും അതിനെതിരെ ഒരു വലിയ ജാഗ്രത നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വാര്‍ഡ് കൗണ്‍സിലര്‍ പ്രജിഷ.പി, ബാലന്‍ മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, ആശാ വര്‍ക്കര്‍ രമ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രസിഡണ്ട് സുധാകരന്‍ ടി.എ അധ്യക്ഷത വഹിച്ചു. ഹാരിസ് ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. രക്ത സമ്മര്‍ദ്ദം, പ്രമേഹം, ബി.എം.ഐ, ബി.എം.ആര്‍ എന്നിവ ക്യാമ്പില്‍ പരിശോധിച്ച് നല്‍കുകയുണ്ടായി. സെക്രട്ടറി അരമന രാജന്‍ സ്വാഗതും ജോയിന്റ് സെക്രട്ടറി അജയ് ദാസ് നന്ദിയും പറഞ്ഞു.

Advertisement
Advertisement

Summary: Ashraya Residents Association of Pantalayani organized a health awareness camp