കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ അയച്ചുതുടങ്ങാം: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ


കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 21.7.2022 വൈകുന്നേരം അഞ്ചു മണിവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. https://admission.uoc.ac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി അപേക്ഷകര്‍ ആദ്യം http://admission.uoc.ac.in/ug/ -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് CAP ഐ.ഡിയും പാസ്‌വേര്‍ഡും മൊബൈലില്‍ ലഭ്യമാകും. ഇതുപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കാം.

മൊബൈല്‍ നമ്പര്‍ തെറ്റി CAP ഐഡിയും പാസ് വേര്‍ഡും ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കാന്‍ മൊബൈല്‍ നമ്പര്‍ ഒ.ടി.പി വെരിഫിക്കേഷന്‍ വഴി ഉറപ്പാക്കും. അതിനാല്‍ വിദ്യാര്‍ഥികള്‍ അവരുടേതോ അടുത്ത ബന്ധുക്കളുടേതോ നമ്പര്‍ മാത്രമേ നല്‍കാവൂ.

അപേക്ഷാ ഫീസ്: എസ്.സി/ എസ്.ടി 175 രൂപ, മറ്റുള്ളവര്‍ 420രൂപ.

അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തിയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാണ്. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തുവെക്കണമെന്ന് മാത്രം.


Summary: apply for calicut university UG course