Tag: Calicut University

Total 14 Posts

ഫേബ്രിക്ക്, മ്യൂറല്‍ പെയിന്റിങ്ങിലും പത്തുദിവസത്തെ പരിശീലനം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്‌സ്റ്റന്‍ഷന്‍ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന ക്ലാസിന് സമാപനം

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന ക്ലാസ് സമാപിച്ചു. ഫേബ്രിക്ക് പെയിന്റിങ്ങിലും മ്യൂറല്‍ പെയിന്റിങ്ങിലും 10 ദിവസത്തെ പരിശീലനമാണ് നല്‍കിയത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗം മേധാവി ഡോ. ഇ.പുഷ്പലത പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

19 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; ബാര്‍കോഡ് സംവിധാനത്തിലൂടെ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പാലം: ബാര്‍കോഡ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം 19 ദിവസംകൊണ്ടാണ് സര്‍വകലാശാല പുറത്തുവിട്ടത്. നവംബര്‍ 13 മുതല്‍ 30വരെയായിരുന്നു പരീക്ഷ. തുടര്‍ന്ന് കേന്ദ്രീകൃത മൂല്യനിര്‍ണയ സംവിധാനത്തിലൂടെ 150 ക്യാമ്പുകളിലായി ഏഴായിരത്തോളം അധ്യാപകരാണ് മൂല്യ നിര്‍ണയം നടത്തിയത്. 5,12,461 ഉത്തരകടലാസുകളാണ്

നിപ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോഴിക്കോട്: നിപ സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 2023 സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 23 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരുന്ന പി.എസ്.സി പരീക്ഷയും മാറ്റിവെച്ചു. സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (14/09/2023)

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഫലം പ്രഖ്യാപിച്ച പരീക്ഷകൾ 2022 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ – ബി.കോം/ബി.ബി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ (2017 അഡ്മിഷന്‍ മുതല്‍) 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 2022 നവംബറില്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (07/08/2023)

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 നവംബറിൽ നടന്ന (2019 അഡ്മിഷൻ) സി.ബി.സി.എസ്.എസ് – പി.ജി -എസ്.ഡി.ഇ – എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യു / എം.ബി.ഇ / എം.ടി.ടി.എം റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ ഫലങ്ങൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത് എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 ഏപ്രിലിൽ നടന്ന (2019-2021 അഡ്മിഷൻ) എസ്.ഡി.ഇ – സി.ബി.സി.എസ്.എസ് – യു.ജി സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ ഉലമ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ, 2022 ഏപ്രിലിൽ തന്നെ നടന്ന (2016-2018 അഡ്മിഷൻ) എസ്.ഡി.ഇ – സി.യു.സി.ബി.സി.എസ്.എസ് – യു.ജി – സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ

റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടി; എംകോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിൽ അഞ്ച് റാങ്കുകളും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിന്

കൊയിലാണ്ടി: റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടിയിലെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയിൽ 2022 വർഷത്തിലെ എം.കോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും കരസ്ഥമാക്കിയാണ് കോളേജ് നേട്ടം കൈവരിച്ചത്. കോളേജിലെ എം.കോം (ഫോറിന്‍ ട്രേഡ്) ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഹുദാ

പഠനാവശ്യങ്ങള്‍ക്കായി സമീപിച്ച വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം; രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ അധ്യാപകനെതിരെ കേസ്

കോഴിക്കോട്: വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരേ കേസ്. സര്‍വകലാശാലയിലെ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സൈക്കോളജി വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. ടി.ശശിധരനെതിരെയാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തത്. തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. സര്‍വകലാശാല കാമ്പസിന് സമീപം താമസിക്കുന്ന അധ്യാപകന്‍ ഇയാളുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ആറുവര്‍ഷം മുമ്പാണ്

കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാകും; നിയമനം സര്‍ക്കാര്‍ ശുപാര്‍ശയില്‍

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ കൊയിലാണ്ടി സ്വദേശിയും. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ.എല്‍.ജി. ലിജീഷിനെയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ ശുപാര്‍ശ യൂണിവേഴ്‌സിറ്റി ഗസറ്റില്‍ പബ്ലിഷ് ചെയ്തശേഷം ഗവര്‍ണര്‍ അംഗീകരിച്ചശേഷമേ നിയമന നടപടികള്‍ പൂർത്തിയാകൂ. കേരളത്തില്‍ നിന്നും ആറ് പേരെയാണ് സിന്‍ഡിക്കേറ്റ് അംഗമായി

കാലിക്കറ്റ് സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പത് സീറ്റും തൂത്തുവാരി ഭരണം നിലനിർത്തി എസ്.എഫ്.ഐ; പ്രതിപക്ഷ മുന്നണിയെ തളച്ചത് വെറും ഒരു സീറ്റില്‍

തേഞ്ഞിപ്പലം: പ്രതിപക്ഷ മുന്നണിയായ യു.ഡി.എസ്.എഫിനെ ഒറ്റ സീറ്റില്‍ തളച്ച് എസ്.എഫ്.ഐ.  മത്സരിച്ച പത്ത് സ്ഥാനങ്ങളിൽ ഒൻപതും നേടി എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭരണം നിലനിർത്തി. ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, വൈസ് ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലകളുടെ പ്രതിനിധികളായി അഞ്ച് പേർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു വാശിയേറിയ മൽസരം നടന്നത്. സർവകലാശാല