പഠനത്തോടൊപ്പം ഇഷ്ട സ്പോർട്സിലും പ്രാവീണ്യം നേടാം, സ്പോർട്സ് അക്കാദമികളിലേക്കുള്ള ജില്ലാ സെലക്ഷൻ ട്രയൽസ് 16-ന്, വിശദാംശങ്ങൾ


കോഴിക്കോട്: സ്പോർട്സ് അക്കാദമികളിലേക്ക് 2022-23 വർഷത്തേയ്ക്കുളള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷൻ ട്രയൽസ് (അത് ലറ്റിക്‌സ് ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ മാത്രം) കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 16 ന് നടക്കും. താത്പര്യമുള്ള താരങ്ങൾ കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ: ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ രാവിലെ 8 മണിക്ക് എത്തിച്ചേരണം. സ്കൂൾ അക്കാദമികളിലെ 7,8,9 പ്ലസ് വൺ, ഒന്നാം വർഷം ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്.

താല്പര്യമുളളവർ സ്പോർട്സ് കിറ്റ്, ജനന സർട്ടിഫിക്കറ്റ്,(ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്നത്), യോഗ്യത സർട്ടിഫിക്കറ്റ്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (ഒറിജിനൽ, ഫോട്ടോകോപ്പി) എന്നിവയുമായി സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2722593.

Summary: Application invited for sports academy