ആന്തട്ട താഴെ മഠത്തിൽ താമസിക്കും കാഞ്ഞിലശ്ശേരി പടിക്കൽ വിജയൻ അന്തരിച്ചു


കൊയിലാണ്ടി: ആന്തട്ട താഴെ മഠത്തിൽ താമസിക്കും കാഞ്ഞിലശ്ശേരി പടിക്കൽ വിജയൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പരേതരായ കൃഷ്ണൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ: താഴെ മഠത്തിൽ മീനാക്ഷി.

മക്കൾ: നിത്യ, നിതിൻ (ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റി അംഗം, ചെങ്ങോട്ടുകാവ് മേഖലാ സെക്രട്ടറി, സി.പി.എം ആന്തട്ട ബ്രാഞ്ച് അംഗം).

മരുമകൻ: സകേഷ്.

സഹോദരങ്ങൾ: കെ.പി.നാരായണൻ (കാഞ്ഞിലശ്ശേരി), പരേതരായ ലക്ഷ്മി, വാസു, ചന്ദ്രശേഖരൻ.

സഞ്ചയനം ശനിയാഴ്ച നടക്കും.