മേപ്പയ്യൂരിൽ പതിനായിരം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖല
മേപ്പയ്യൂർ: മേപ്പയ്യൂർ ഒരുങ്ങുകയാണ്, ലഹരിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കായി. പതിനായിരങ്ങൾ അണി നിറയ്ക്കുന്ന ചങ്ങലയാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. നടുക്കണ്ടി താഴയിൽ നിന്ന് ആരംഭിച്ച യാത്ര പാവട്ട് കണ്ടി മുക്കിൽ സമാപിച്ചു.
സമാപനസമ്മേളനം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നാം തീയതിയാണ് മനുഷ്യ മഹാശൃംഖല ഒരുക്കിയിരിക്കുന്നത്.
പേരാമ്പ്ര എ.എസ്.ഐ, ജമീല മുഖ്യ പ്രഭാഷണം നടത്തി. സി.പി.നാരായണൻ, ഇ.കെ.ശങ്കരൻ ,വിനീഷ് ആരാധ്യ, ബാബു കെ.കെ.എന്നിവർ സംസാരിച്ചു. എ.ഡി.എസ് പ്രസിഡണ്ട് സുകന്യ സി.കെ.നന്ദി പറഞ്ഞു.