ലഹരിക്കെതിരെ കര്‍ശന നടപടി ആവശ്യം; ബോധവല്‍ക്കരണ ക്ലാസുമായി മൂടാടി കേളപ്പജി സ്മാരക വായനശാല വനിതാവേദി


Advertisement

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ വേദി സമിതി അംഗം കെ.കെ ധന്യ അധ്യക്ഷത വഹിച്ച ക്ലാസില്‍ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എ ഇന്ദിര ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement

കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ.കെ.സുരേഷ് ക്ലാസ് എടുത്തു. വായനശാല പ്രസിഡണ്ട് വി.വി, ബാലന്‍, ഷോജാ നാരായണന്‍, ആകാന്‍ഷ, എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ ക്ലാസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയന്‍ ഇന്ദിര ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement