അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിക്ക് പുതിയ ഭാരവാഹികള്‍


കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ കൊയിലാണ്ടി ക്ലബ്ബ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് ബാലന്‍ അമ്പാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഷമീര്‍ കളത്തിങ്കല്‍, റിനില്‍ മനോഹര്‍, കെ.സുരേഷ് ബാബു, കെ.ടി.സെബാസ്റ്റ്യന്‍, കെ.സുധാകരന്‍, എന്‍.ചന്ദ്രശേഖരന്‍, പി.കെ.ശ്രീധരന്‍, കെ.അശോകന്‍, എ.വി.ശശി, രാഗം മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.സുധാകരന്‍-പ്രസിഡന്റ്, കെ.അശോകന്‍-സെക്രട്ടറി, എം.സതീഷ് കുമാര്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.