മണ്ണണയുടെ വിലവർദ്ധന, പട്ടിണിയിലായി കടലോരം; സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യവുമായി കൊയിലാണ്ടി അഖില കേരള ധീവരസഭ


Advertisement

കൊയിലാണ്ടി: കടലോരം പട്ടിണിയിലാണ്, ദിനംപ്രതി മണ്ണെണ്ണ വില വർദ്ധിക്കുകയും മൽസ്യ ലഭ്യത കുറയുകയും ചെയ്തതോടെ മുന്നോട്ടെങ്ങനെ എന്നറിയാതെ ജോലിക്കു പോലും പോകാനാവാത്ത സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതിനൊരു നടപടിയെടുക്കണമെന്ന ആവശ്യവുമായി അഖില കേരള ധീവരസഭ.

Advertisement

മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം, ഇത് പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.യു.എസ്.ബാലൻ ആവശ്യപ്പെട്ടു. ധീവരസഭ കൊയിലാണ്ടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണയും പെട്രോളും ഡീസലും സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. ധീവര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ബാലൻ പറഞ്ഞു.

Advertisement

കൊയിലാണ്ടി മർച്ചന്റ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് വി സുധാകരൻ അധ്യക്ഷത വഹിച്ചു. മാനവശേഷി വികസന സമിതി സംസ്ഥാന കൺവീനർ സുനിൽ മടപ്പള്ളി, എസ് സോമൻ, പി.കെ ജോഷി, പി മോഹനൻ, കെ വിവേകാനന്ദൻ, യു ജയരാജൻ, രാജു കുന്നത്ത്, ടി.വി രവീന്ദ്രൻ, കെ ശംഭു ബേക്കൽ, ടി.വി ഹേമരാജ്, ലത വടക്കേടത്ത്, സന്ധ്യ വിചിത്രൻ എന്നിവർ പ്രസംഗിച്ചു.

[bot1]