മലയോര ഹൈവേ: പെരുവണ്ണാമൂഴിയില്‍ സംയുക്ത സര്‍വ്വേ നടപ്പായില്ല


പേരാമ്പ്ര: മലയോര ഹൈവേയില്‍ വനമേഖലയിലൂടെ പാത കടന്നുപോകുന്ന പെരുവണ്ണാമൂഴി ഭാഗത്ത് സംയുക്ത സര്‍വേ നടത്താമെന്ന ഉറപ്പ് നടപ്പായില്ല. പെരുവണ്ണാമൂഴിക്കും ചെമ്പനോടയ്ക്കും ഇടയിലുള്ള ഭാഗത്താണ് വനംവകുപ്പിന്റെയും മലയോരഹൈവേയുടെ നിര്‍മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി പങ്കെടുത്ത് സര്‍വേ നടത്തി സ്ഥലം അടയാളപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

വനമേഖലയിലൂടെ പാത നിര്‍മിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് റൂട്ട് മാറ്റാനുള്ള നീക്കത്തില്‍ ആക്ഷന്‍ കമ്മിറ്റി സമരരംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം.

സംയുക്ത സര്‍വേ നടത്താമെന്ന് കളക്ടറും കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതരും നേരത്തേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം കേരള റോഡ് ഫണ്ട് ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുക മാത്രമാണുണ്ടായത്.

[bot1]