Tag: Peruvannamoozhi

Total 4 Posts

ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം 24.7ദശലക്ഷം യൂണിറ്റ് വൈദ്യുതി; പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി 26ന് നാടിന് സമര്‍പ്പിക്കും

പേരാമ്പ്ര: ആറ് മെഗാവാട്ട് ശേഷിയുളള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി 26-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ജലസംഭരണിയില്‍ നിന്ന് പുറന്തള്ളുന്ന അധികജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ ഇവിടെ ഉത്പാദനം തുടങ്ങിയിട്ടുണ്ട്.

വിചാരണയ്ക്കിടെ ഒളിവില്‍പ്പോയി; പോക്‌സോ കേസിലെ പ്രതി പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍

പെരുവണ്ണാമൂഴി: പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പിടിയില്‍. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പന്തിരിക്കര സ്വദേശി മധുവിനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസ്സുകാരനെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ്

ഇന്നലെ പുലര്‍ച്ചെ വട്ടക്കയം ഭാഗത്ത് കണ്ടു, വൈകീട്ട് ഇളങ്കോട് മേഖലയില്‍ കണ്ടു, രാത്രിയില്‍ പരുത്തിപ്പാറയിലും കണ്ടു?; കടുവാ പേടിയില്‍ പെരുവണ്ണാമൂഴി, കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനപാലകര്‍, പരിശോധന തുടരുന്നു

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ കടുവയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്നും തുടര്‍ന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം പ്രദേശ വാസികള്‍ ഇപ്പോഴും കടുവാ ഭീതിയില്‍ തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് പെരുവണ്ണാമൂഴി

മലയോര ഹൈവേ: പെരുവണ്ണാമൂഴിയില്‍ സംയുക്ത സര്‍വ്വേ നടപ്പായില്ല

പേരാമ്പ്ര: മലയോര ഹൈവേയില്‍ വനമേഖലയിലൂടെ പാത കടന്നുപോകുന്ന പെരുവണ്ണാമൂഴി ഭാഗത്ത് സംയുക്ത സര്‍വേ നടത്താമെന്ന ഉറപ്പ് നടപ്പായില്ല. പെരുവണ്ണാമൂഴിക്കും ചെമ്പനോടയ്ക്കും ഇടയിലുള്ള ഭാഗത്താണ് വനംവകുപ്പിന്റെയും മലയോരഹൈവേയുടെ നിര്‍മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി പങ്കെടുത്ത് സര്‍വേ നടത്തി സ്ഥലം അടയാളപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. വനമേഖലയിലൂടെ പാത നിര്‍മിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് റൂട്ട്