വിചാരണയ്ക്കിടെ ഒളിവില്‍പ്പോയി; പോക്‌സോ കേസിലെ പ്രതി പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍


പെരുവണ്ണാമൂഴി: പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പിടിയില്‍. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പന്തിരിക്കര സ്വദേശി മധുവിനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.

എട്ട് വയസ്സുകാരനെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

പെരുവണ്ണാമൂഴി എസ്.ഐ. ആര്‍.സി. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, പ്രജേഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.