‘തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം’; ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് ജാഥ ഇന്ന് സമാപിക്കും
കൊയിലാണ്ടി: നവംബർ മൂന്നിന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം “തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥാ ഞായറാഴ്ച വൈകിട്ട് കുരുടിവീട് മുക്കിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ കെ കെ ദി നേശൻ സംസാരിക്കും.
ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുനിന്നാരംഭിച്ച് ഈസ്റ്റ് അക്വഡക്ട്, കുറുവങ്ങാട് സെന്റർ, പെരുവട്ടൂർ, കൊല്ലം ഇല്ലത്തു താഴെ, കൊടക്കാട്ടും മുറി, പുളിയഞ്ചേരി എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾക്കു ശേഷം ആനക്കുളത്ത് സമാപിച്ചു. ആനക്കുളത്ത് സമാപന സമ്മേളനം മുൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് ഉദ്ഘാടനം ചെയ്തു. കെ.പി.ജിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ സജിൽ കുമാർ അധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ എൻ ബിജീഷ്, ഡെപ്യൂട്ടി ലീഡർ പി വി അനുഷ, മാനേജർ കെ കെ സ്ഥാനകമ്മറ്റി അംഗം പി കെ സതീഷ് ബാബു, ജാഥാംഗങ്ങളായ റിബിൻ കൃഷ്ണ, ദിനുപ് അഭിനീഷ്, അജിനഫ്, ടി കെ പ്രദീപ്, സി ബിജോയ്, സുബിൻ എന്നിവർ സംസാരിച്ചു.
ജാഥാ പര്യടനം ഞായർ: 9.30 കീഴരിയൂർ നോർത്ത്, 10.30 സെന്റർ, 11.30 തത്തം വെള്ളി പൊയിൽ, 12.30 ഓറോക്കുന്ന്, മുത്താമ്പി, 4 കാവുംവട്ടം, 5 ഊരള്ളൂർ, 6 അരിക്കുളം, 7 കുരുടിമുക്ക്.
Summary: “Against Unemployment, Youth Movement for Secular India’; DYFI Koyilandy Block Jatha to End Today