ദേശീയപാതയില്‍ തിക്കോടി മൂന്ന് ലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്



തിക്കോടി:
ദേശീയപാതയില്‍ തിക്കോടി മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. പുലര്‍ച്ചെ 3.45 ഓടെ തിക്കോടി ടൗണിലാണ് സംഭവം.

രാജസ്ഥാനില്‍ നിന്നും മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൊച്ചിയില്‍ നിന്നും തിരിച്ചുപോവുകയായിരുന്ന അമുല്‍മില്‍ക്ക് ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മില്‍ക്ക് ടാങ്കറിന്റെ പിറകില്‍ അതേ കമ്പനിയുടെ മറ്റൊരു ലോറി കൂട്ടിയിടിച്ചു.


ട്രെയിലറും ടാങ്കറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പയ്യോളിയില്‍ നിന്നും ഹൈവേ പട്രോളിങ് പൊലീസും കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാവിലെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.




[bot1]