‘ ബിസ്ക്കറ്റുമായി അറബി വന്നെത്തി, പിന്നാലെ ഓടിക്കൂടി മൂടാടിക്കാരും’ നാട്ടുകാര്‍ക്ക് കൗതുകമായി ‘കെണിയം മുക്കി’ലെ അറബി
‘ബിസ്ക്കറ്റുമായി അറബി വന്നെത്തി, അത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി, കാര്യം അറിഞ്ഞ് ഞങ്ങളും പറന്നെത്തി’
കൊയിലാണ്ടി മൂടാടിയില്‍ വച്ച് നടന്ന ആഷിക് മാടാക്കരയുടെ പുതിയ ഹൃസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആണ് സംഭവം.
‘കെണിയം മുക്ക്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിലെ താരം ആയിരുന്നു അറബി വേഷത്തില്‍ എത്തിയത്.
പൊടുന്നനെ ഗ്രാമത്തില്‍ വന്ന അറബി വേഷത്തെ കണ്ടാണ് നാട്ടുകാര്‍ കൗതുകം കൊണ്ടത്. ആഷിക് മാടാക്കരയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആഷിക്ക് മാടാക്കരയും ഷമീമും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സഹസംവിധാനം – ഷമീം, ശ്രീകുമാര്‍ പുത്തലത്ത്
ക്യാമറ – ഉല്ലാസ് കെ.ഉണ്ണി
റഷീദ് പുറക്കാട് നല്ലാട്ടില്‍ ആണ് നായക വേഷം ചെയ്തിരിക്കുന്നത്. സ്മിത സുരേന്ദ്രന്, അജിത്ത് ഉപാധി കൂടത്തായി, ഉമ്മര്‍കുട്ടി, സതീഷ് പട്ടാമ്പി, രാജന് പട്ടാമ്പി, മുരളി കുറ്റിപ്പുറം, ഉഷ മുജുകുന്നു, കൃഷ്ണപ്രഭ മുചുകുന്ന്, മുസ്തഫ കേളോത്ത് മൂടാടി, ഇസ്മായില്‍ മൂടാടി, റംഷി കാലിക്കറ്റ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് താമരശ്ശേരി ആണ് ശബ്ദം. രഞ്ജിത്ത് തന്നെയാണ് സഹ ക്യാമറയും ചെയ്തിരിക്കുന്നത്.