പുളിയഞ്ചേരി നെല്ലൂളിത്താഴയില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍


പുളിയഞ്ചേരി: നെല്ലൂളിത്താഴയില്‍ യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടുവിലക്കണ്ടിമീത്തല്‍ നീതുവാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു.

വിവരമറിഞ്ഞ ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കോളേജ് പഠനത്തിനുശേഷം പി.എസ്.സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു നീതു. അച്ഛന്‍: രാജന്‍. അമ്മ: യശോദ. സഹോദരിമാര്‍: രാഗി, നീന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)