പയ്യോളിയിൽ വെച്ച് മർദ്ദനമേറ്റു, പള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു


പയ്യോളി: മർദ്ദനത്തിനിരയായ പള്ളിക്കര സ്വദേശി മരിച്ചു. പള്ളിക്കര എൽ പി സ്കൂൾ കനാൽ മുക്കിന് സമീപം കുനിയിൽ കുളങ്ങര സഹദ് (45) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പയ്യോളി സ്വദേശിയുടെ മരണം; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ, മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽക്ക് നയിച്ചത് എന്ന് നിഗമനം

പെരുമാൾപുരത്ത് പയ്യോളി ഹൈസ്കൂളിന് സമീപമുള്ള തട്ടുകടയ്ക്കടുത്തുവെച്ചാണ് സഹദിന് മർദ്ദനമേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വെെകീട്ട് ആറ് മണിയോടെയാണ് സംഭവം. പരിക്കേറ്റ സഹദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ മൊയ്തീന്റെയും നഫീസയുടെയും മകനാണ്. ജിനീതയാണ് ഭാര്യ. മക്കൾ: ജാസിൽ, ഷഹബാസ്.സഹോദരങ്ങൾ: റഷീദ്, നവാബ്,അനസ്, സീനത്ത്, ബാബു (സഫാരി ), നജീബ്, നസീമ.

Summary: A young man from Pallikkara was beaten up in Payyoli and died